കേശവദാസ് അനുസ്മരണം നടന്നു

915
Advertisement

ഇരിങ്ങാലക്കുട : ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ കേശവദാസിന്റെ അനുസ്മരണ പരിപാടി ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ വച്ച് പ്രശസ്ത കഥകളി സംഘാടകനും ഗ്രന്ഥകാരനുമായ സി എം ഡി നമ്പൂതിരി ഉദ്ഘാടനം ചെയ്തു.കഥകളി ക്ലബ്ബ് പ്രസിഡണ്ട് എ അഗ്‌നിശര്‍മ്മന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാനിലയം ജനാര്‍ദ്ദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇ. ബാലഗംഗാധരന്‍, അഡ്വ രാജേഷ് തമ്പാന്‍ പ്രഫസര്‍ എം കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമ കേശവദാസ് സ്മാരക പുരസ്‌കാരം, കലാനിലയം ഗോപിയാശാന് സമര്‍പ്പിച്ചു. തുടര്‍ന്ന് കലാനിലയം ഗോപി – ഹനൂമാന്‍, കലാമണ്ഡലം ഷണ്‍മുഖന്‍ – ഭീമന്‍, കലാമണ്ഡലം അരുണ്‍ രാജു – പഞ്ചാലി എന്നിവര്‍ വേഷമിട്ട് വേങ്ങേരി നാരായണന്‍, തൃപ്പൂണിത്തുറ അര്‍ജുന്‍രാജ് – പാട്ട്, സദനം രാമകൃഷ്ണന്‍ – ചെണ്ട, സദനം ദേവദാസ് – മദ്ദളം എന്നിവര്‍ പങ്കെടുത്ത കോട്ടയത്തു തമ്പുരാന്‍ രചിച്ച കല്യാണ സൗഗന്ധികം കഥകളിയും നടന്നു.

 

Advertisement