PSCമാതൃക പരീക്ഷ 2019 ലേക്ക് അപേക്ഷ ക്ഷണിക്കുന്നു 

1219

തൃശ്ശൂര്‍ : സംസ്ഥാന പാരലല്‍ കോളേജ് അസ്സോസ്സിയേഷന്റെ കീഴില്‍ ആരംഭിച്ച ജോബ് ട്രാക്ക് എന്ന PSC കോച്ചിംങ് സെന്റര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും 2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നല്‍കുന്ന PSC മാതൃക പരീക്ഷ(JMT-PSC 2019) സെപ്തംബര്‍ 28 -ാം തിയ്യതി ശനിയാഴ്ച 10 മുതല്‍ 11.30 വരെ കേരളത്തിന്റെ വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ നടത്തുന്നു. 18 മുതല്‍ 35 വരെ വയസ്സ് വരെയുള്ളവര്‍ക്ക് സൗജന്യമായി ഈ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോഴിക്കോട് നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ജോബ് സെന്ററിന്റെ ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് പരീക്ഷ പ്രഖ്യാപനവും നടത്തി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.jobtrack.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്നാം റാങ്ക് ജേതാവിന് 50,000 രൂപയും രണ്ടാംറാങ്ക് ജേതാവിന് 25,000 രൂപയുമടക്കം 2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നല്‍കുന്നു. കൂടാതെ ആദ്യ 1000 റാങ്കുകളില്‍പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നു. സെപ്തംബര്‍ 25-ാം തിയ്യതി 5 മണി വരെ ഓണ്‍ലൈനായി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം.
തൃശൂര്‍ ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങള്‍…..
1. തൃശൂര്‍ ടൗണ്‍ – കൈരളി വിദ്യാപീഠം
2. പറവട്ടാനി – വിദ്യാജ്യോതി കോളേജ്
3. ചാലക്കുടി – സെന്റ്. പോള്‍സ് കോളേജ്
4. ഇരിങ്ങാലക്കുട – ജ്യോതിസ്സ് കോളേജ്
5. കൊടുങ്ങല്ലൂര്‍ – പ്രഭൂസ് കോളേജ്
6. തളിക്കുളം – ഫോക്കസ് കോളേജ്
7. ഗുരുവായൂര്‍ – മേഴ്‌സി കോളേജ്
8. കുന്ദംകുളം – വിസ്ഡം കോളേജ്
9. പുവ്വത്തൂര്‍ – മേഴ്‌സി കോളേജ്
10. പാലയൂര്‍ – വിസ്ഡം കോളേജ്
11. വേലൂര്‍ – ലിസ്യൂ കോളേജ്
ഇന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള കേന്ദ്രത്തില്‍ രജിസ്ട്രര്‍ ചെയ്യുക….
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി – സെപ്തംബര്‍ 25
രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരും വിവരങ്ങളും നല്‍കുക
http://www.jobtrack.co.in/CITS_Pages/Scholarship.aspx

Advertisement