ഇരിങ്ങാലക്കുട : പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്ക് അടിസ്ഥാന ഗണിത ശേഷി വികസിപ്പിക്കുന്നതിന് വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് കുട്ടികളെ നയിക്കുന്ന കര്‍മ്മ പദ്ധതിയായ ‘ഉല്ലാസ ഗണിതം’ ഇരിങ്ങാലക്കുട കടുപ്പശ്ശേരി ഗവ.എല്‍.പി സ്‌കൂളില്‍വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.ടി.പീറ്റര്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന അബ്ദുള്‍ഖാദര്‍, വേളൂക്കരഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ അനില്‍കുമാര്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍.ടി.ആര്‍, വെളളാങ്കല്ലൂര്‍ ബ്ലോക്ക് മെമ്പര്‍ തോമസ് കോലംങ്കണ്ണി, വാര്‍ഡ് മെമ്പര്‍ കെ.എ.പ്രകാശന്‍, ഇരിങ്ങാലക്കുട ഡി.ഇ.ഒ.ഉഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
‘ഉല്ലാസ ഗണിത’ ത്തിന് കടുപ്പശ്ശേരി ഗവ.എല്‍.പി.സ്‌കൂളില്‍ തുടക്കമായി
Advertisement