ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ധനസഹായവും, ഓണക്കോടി വിതരണവും ചെയ്തു

229

ഇരിങ്ങാലക്കുട : ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പഠനത്തില്‍ മിടുക്കന്‍മാരായ കുട്ടികള്‍ക്ക് ധനസഹായം നല്‍കി. കൂടാതെ അമ്മമാര്‍ക്ക് അരിയും, ഓണക്കോടിയും നല്‍കി.രാവിലെ പ്രിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ബഷീര്‍, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റി ടി.വി.ജോണ്‍സണ്‍, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.ജോണ്‍സണ്‍ കെ.കെ.ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Advertisement