നൂതനാ ചികിത്സാ സംരംഭം ഉദ്ഘാടനം ചെയ്തു

307
Advertisement

ഇരിങ്ങാലക്കുട : സെന്റ് വിന്‍സെന്റ് ഡി.ആര്‍.സി.ഹോസ്പിറ്റലും, ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലും സംയുതക്തമായി ആരംഭിക്കുന്ന നൂതന ചികിത്സാ സംരംഭം എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍.പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മര്‍ത്ത കോണ്‍ഗ്രിയേഷന്‍ സുപ്പീരിയര്‍ജനറല്‍ മദര്‍ സെബി റോസ് സിഎസ്എം. അനുഗ്രഹപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍.ജോയ് പാലിയേക്കര, ഡയബറ്റിക് ഹോസ്പിറ്റല്‍ ഗവേണിങ് ബോര്‍ഡ് മെമ്പര്‍ അഡ്വ.എ.പി.ജോര്‍ജ്ജ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി.ജെയിന്‍മേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, ചിക്കാഗോ സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട്, മുന്‍കത്തീഡ്രല്‍ വികാരിയും, ഹെസൂര്‍ രൂപതാദ്ധ്യക്ഷന്‍ സ്റ്റീഫന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.