ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ സംഘടിപ്പിച്ച അഖില കേരള സ്‌ക്കൂള്‍ ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌ക്കൂളില്‍ വെച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും 154 കളിക്കാര്‍ പങ്കെടുത്തു. ടൂര്‍ണമെന്റില്‍ മാള ഡോ.രാജുഡേവീസ് ഇന്റര്‍ നാഷ്ണല്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍മാരായി. തൃശ്ശൂര്‍ ദേവമാതാ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളത്തെ ആദിനാഥ് ഹരിലാലും, ജൂനിയര്‍ വിഭാഗത്തില്‍ എറകുളത്തെ ഗിരിധര്‍ എയും, സീനിയര്‍ വിഭാഗത്തില്‍ കണ്ണൂരിലെ റോഷന്‍ ഹരിയും വ്യക്തിഗത ചാമ്പ്യന്‍മാരായി. മുന്‍സിപ്പല്‍ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് വിജയികള്‍ക്ക് ക്യാഷ്അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. ഡോണ്‍ബോസ്‌കോ സ്‌ക്കൂള്‍ റെക്ടര്‍ ഫാ.മാനുവല്‍ മേവട തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്‍ സെക്രട്ടറി പീറ്റര്‍ ജോസഫ്, സി.ഓമന എന്നിവര്‍ സംസാരിച്ചു.
ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ ചെസ്സ് ടൂര്‍ണമെന്റ്
Advertisement