ഓണകിറ്റ് വിതരണം നടത്തി

കാട്ടൂര്‍ : ചങ്ങാതിക്കൂട്ടം ഇല്ലിക്കാട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണകിറ്റ് വിതരണം നടത്തി. കനത്തമഴയില്‍ വെള്ളം കയറിയ കുടുംബങ്ങളും, രോഗികളും, നിരാലംബരായവരും ആയ 25 ഓളം കുടുംബങ്ങള്‍ക്കാണ് ചങ്ങാതിക്കൂട്ടം ഓണകിറ്റ് നല്‍കിയത്. കനത്ത മഴയില്‍ വെള്ളം കയറി ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക് ഇത്തവണ ഓണം ആഘോഷിക്കാന്‍ ഒരു കൈത്താങ്ങ് ആവുകയാണ് കാട്ടൂര്‍ ഇല്ലിക്കാട് ചങ്ങാതിക്കൂട്ടത്തിലെ ഒരു കൂട്ടം യുവാക്കള്‍. ഇല്ലിക്കാട് പ്രദേശത്തെ വെള്ളം കയറിയ വീടുകളും, കിടപ്പുരോഗികളും, ആരും തുണയില്ലാത്തവരുമായ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ക്കാണ് ഓണകിറ്റ് നല്‍കിയത്. ഗള്‍ഫിലും നാട്ടിലുമുള്ള ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തുക്കള്‍ മുന്‍കൈ എടുത്താണ് ഓണകിറ്റ് വിതരണം നടത്തിയത്. കനത്ത മഴയില്‍ വാടച്ചിറ കനാലില്‍ പായലും പുല്ലും തടഞ്ഞു വെള്ളം റോഡിലേക്കു ഒഴുകുമെന്ന അവസ്ഥയായപ്പോള്‍ പുല്ലും പായലും ഒഴുക്കിക്കളയാന്‍ മുഖ്യ പങ്കാളിത്തം വഹിച്ച ചങ്ങാതിക്കൂട്ടം നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇതുപോലെയുള്ള ഒരുപാടു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ചങ്ങാതിക്കൂട്ടം ഇല്ലിക്കാട് യുവാക്കള്‍ക്കൊരു മാതൃകയാവുകയാണ്.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img