ശാന്തിനികേതനില്‍ ഓണാഘോഷം സംഘടിപ്പിച്ചു

272
Advertisement

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ ഓണാലോഷം എസ്.എന്‍.ഇ.എസ്. ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ ഉദ്ഘാടനം ചെയ്തു. നാടന്‍പാട്ട്, തിരുവാതിരക്കളി, ഓണകവിത, മഹാബലിയെ വരവേല്ക്കല്‍, പുലിക്കളി, നാടോടി നൃത്തം എന്നിങ്ങനെ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഉറിയടി, പൂക്കളമിടല്‍, വടംവലി എന്നിങ്ങനെ വിവിധ മത്സരങ്ങളും അരങ്ങേറി. അധ്യാപകരുടെ വിവിധ കലാപരിപാടികളും നടന്നു. എസ്.എന്‍.ഇ.എസ്. സെക്രട്ടറി എ.കെ.ബിജോയ്, വൈസ് പ്രസിഡണ്ട് പി.കെ. പ്രസന്നന്‍, മാനേജര്‍ ഡോ. ടി. കെ. ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ പി. എന്‍. ഗോപകുമാര്‍, കെ.ജി. എച്ച്എം രമ ഗോപാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡണ്ട് പി.ആര്‍. രതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ വി.എസ്. ഷിഹാബ് നന്ദി പറഞ്ഞു

Advertisement