രൂപത ദിനത്തില്‍ സെന്റ് വിന്‍സെന്റ് ഡയബറ്റിക് ഹോസ്പ്പിറ്റലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നു

1231

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത 41-ാം ദിനാഘോഷത്തോടനുബന്ധിച്ച് സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസേര്‍ച്ച് സെന്റര്‍ ഹോസ്പ്പിറ്റലില്‍ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടുകൂടി പുതിയതായി ഓര്‍ത്തോപീഡിക്, ന്യൂറോളജി, നെഫ്രോളജി,ഗൈനോക്കോളജി, ഗ്യാസ്ട്രോളജി, യൂറോളജി, കാര്‍ഡിയോളജി എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍ ആരംഭിക്കുന്നു.തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ ദിവസങ്ങളിലും സെന്റ് ജെയിംസ് ഹോസ്പ്പിറ്റലിലെ പ്രഗത്ഭരായ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നു.സെപ്തംബര്‍ 10-ാം തിയ്യതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് വിന്‍സെന്റ് ഡയബറ്റിക് ഹോസ്പ്പിറ്റലില്‍ അങ്കണത്തില്‍ വെച്ച് രൂപത മെത്രാന്‍ മാര്‍. പോളി കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ലോകസഭാംഗം ശ്രീ.ടി.എന്‍ പ്രതാപന്‍ ഈ നൂതന സംരംഭം ഉദ്ഘാടനം ചെയ്യുമെന്ന് പത്രസമ്മേളനത്തില്‍ കത്ത്രീഡല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍, സെന്റ് ജെയിംസ് ഹോസ്പ്പിറ്റല്‍ അസി. ഡയറക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി ടെല്‍സണ്‍ കോട്ടോളി, ഡയബറ്റിക് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സുമ തോമസ് എന്നിവര്‍ അറിയിച്ചു

 

Advertisement