Saturday, March 14, 2026
24.2 C
Irinjālakuda

ജീര്‍ണാവസ്ഥയിലായ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

പടിയൂര്‍: വളവനങ്ങാടി ഡോണ്‍ബോസ്‌കോ യൂറോപ്യന്‍ പ്രൈമറി സ്‌കൂളിന്റെ ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടം തകര്‍ന്നുവീണു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ കെട്ടിടം ഉപയോഗശൂന്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചിരുന്നതാണ്. അതിനാല്‍ ഈ കെട്ടിടത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല. കെട്ടിടം പൊളിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക തടസം കാണിച്ച് കെട്ടിടം പൊളിച്ചുനീക്കുവാന്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതുമൂലം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കുവാന്‍ സാധിച്ചിരുന്നില്ല. കനത്തമഴയില്‍ ചുമരുകളില്‍ വെള്ളം ഇറങ്ങി ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. കെട്ടിടം വീഴുന്ന സമയത്ത് കുട്ടികളെല്ലാം സ്‌കൂള്‍ കോമ്പൗണ്ടിലെ പുതിയ കെട്ടിടത്തിനു സമീപം ഓണാഘോഷ പരിപാടികളിലായിരുന്നു. ഈ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ ഏതു നിമിഷവും അപകടം സംഭവിക്കുവാന്‍ സാധ്യതയുണ്ട്.

Hot this week

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...

പൂമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് സംഗമം

പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ്...

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന...

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

Topics

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...
spot_img

Related Articles

Popular Categories

spot_imgspot_img