ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണ്‍ സഹകരകണബാങ്ക് 2018-19 വര്‍ഷത്തില്‍ 9.38 കോടി രൂപയുടെ അറ്റലാഭം നേടി. 100 കോടി നെറ്റ് വര്‍ത്തുള്ള ബാങ്കിന്റെ മൂലധനം 55.45 കോടി രൂപയാണ്. 1228 കോടി രൂപ ഡെപ്പോസിറ്റും 840 കോടി രൂപ ലോണുമായി മൊത്തം 2068 കോടി രൂപയാണ് ബാങ്കിന്റെ ബിസിനസ്സ്. 10 ശതമാനം നിരക്കില്‍ ഡിവിഡന്റ് നല്‍കുന്നതിനായി 5.45 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംങില്‍ ചെയര്‍മാന്‍ എം.പി.ജാക്‌സന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ടി.കെ.ദിലീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ്.ചെയര്‍മാന്‍ അഡ്വ.പി.ജെ.തോമാസ് സ്വാഗതവും ഡയറക്ടര്‍ പി.പി.തോമസ് നന്ദിയും പറഞ്ഞു. ബാങ്ക് മെമ്പര്‍മാരുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ്ടൂ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 50 പേര്‍ക്ക് 2.5 ലക്ഷം രൂപ അവാര്‍ഡായി വിതരണം ചെയ്തു.