മുരിയാട് ഓണചന്ത ഉദ്ഘാടനം ചെയ്തു

284
Advertisement

മുരിയാട്: മുരിയാട് പഞ്ചായത്തിന്റെ ഓണചന്ത ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജര്‍ വി.വിജയന്‍ ആദ്യ വില്‍പന നടത്തി. മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് സെക്രട്ടറി എം.ആര്‍ അനിയന്‍ സാധനങ്ങള്‍ ഏററുവാങ്ങി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീജ മോഹനന്‍ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി ശാലിനി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എല്ലാ പഞ്ചായത്ത് മെമ്പര്‍മാരും, കുടുംബശ്രീ അംഗങ്ങളും, മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം.ബി.രാഘവന്‍മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്‍പിലാണ് ഓണചന്ത ആരംഭിച്ചീരിക്കുന്നത്. സെപ്തംബര്‍ 2 മുതല്‍ ഉത്രാടം വരെ സെപ്തംബര്‍ 10 വരെ ചന്ത ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Advertisement