സെന്റ്. ജോസഫ്‌സില്‍ എന്‍.എസ്.എസ്. യൂണിറ്റികളുടെ നേതൃത്വത്തില്‍ അത്തപുലരി

281
Advertisement

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അത്തം ദിനമായ ഇന്ന് രാവിലെ കുട്ടികളുടെ വീടുകളില്‍ നിന്നും ശേഖരിച്ച പൂക്കള്‍കൊണ്ട് അത്തപ്പൂക്കളമൊരുക്കി. ‘പഴമയിലേക്ക്, നന്മയിലേക്ക് മടങ്ങാം’ എന്ന ആഹ്വാനവുമായി പഴയകാലത്തിന്റെ പ്രൗഡി വിളിചോതുന്ന ഉപകരണങ്ങളുടെ പ്രദര്‍ശനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ ഉദ്ഘാടനം ചെയ്തു. ഇതൊടനുബന്ധിച്ച് ‘നമ്മടെ തൃശ്ശൂര്‍’ എന്ന പേരില്‍ പുലിക്കളിയെക്കുറിച്ചും തൃശ്ശൂരിലെ ഓണാഘോഷങ്ങളെക്കുറിച്ചുമുള്ള ചാര്‍ട്ട’് പ്രദര്‍ശനം സംഘടിപ്പിച്ചു. പഴയകാലത്തിലെ കളിപ്പാട്ട’ങ്ങളെ പരിചയപ്പെടുത്തുന്ന കളിക്കളം, വിവിധതരം വിഭവങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവയും നടന്നു. പരിപാടികള്‍ക്ക് N.S.S. P.O മാരായ ബീന സി എ, ഡോ. ബിനു ടി വി, ബാസില ഹംസ, ശ്രീലക്ഷ്മി യു ടി അനന്യ എം എസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement