ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

289

ഇരിങ്ങാലക്കുട : കഴിഞ്ഞ രണ്ടു ദിവസമായി ഇരിങ്ങാലക്കുട ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റേയും ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരിന്റേയും ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍ ബാലമന്ദിറില്‍ നടന്നു വന്നീരുന്ന ചെസ്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസ്തുത സേേമ്മളനത്തില്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ജെയ്‌സന്‍ പാറേക്കാടന്‍, ചീഫ് ആര്‍ബിറ്റര്‍ കെ.യു.നൗഷാദ്, സെക്രട്ടറി പീറ്റര്‍ ജോസഫ്, വൈസ്.പ്രസിഡന്റുമാരായ അബ്ദുള്‍ ജലീല്‍, സഫര്‍ ഹുസൈന്‍, ട്രഷറര്‍ കെ.എസ്.രാധാകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു. സീനിയര്‍ വിഭാഗത്തില്‍ സൂരജ് എം.ആര്‍, അണ്ടര്‍ 11 വിഭാഗത്തില്‍ ജോണ്‍ പോള്‍ പി.ജെ., എന്നിവര്‍ ചാമ്പ്യന്‍മാരായി. സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് സൂരജ് എം.ആര്‍, അബ്ദുള്‍ഖാദര്‍.എ, ജോസ് പോള്‍ ഡേവീസ്, ജ്യോതിക യു.ആര്‍, എന്നിവര്‍ സീനിയര്‍ വിഭാഗത്തിലും, ജോണ്‍ പോള്‍.പി.ജെ., പ്രണവ് കെ.പി., എന്നിവര്‍ അണ്ടര്‍ 11 വിഭാഗത്തിലും, ആതിര എ.ജെ., കല്യാണി സിറിനി എന്നിവര്‍ അണ്ടര്‍ 11 പെണ്‍കുട്ടികളുടെ വിഭാഗത്തിലും അര്‍ഹത നേടി. യോഗത്തില്‍ ചേംബര്‍ പ്രസിഡന്റ് അജിത് കുമാര്‍. വി.പി, സ്വാഗതവും, സെക്രട്ടറി പാട്രിക് ഡേവീസ് നന്ദിയും പറഞ്ഞു.

Advertisement