എസ്.എന്‍.ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ പ്രിന്‍സിപ്പലിന് സംസ്ഥാന അധ്യാപിക അവാര്‍ഡ്

425
Advertisement

ഇരിങ്ങാലക്കുട: സംസ്ഥാന അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം, സെക്കണ്ടറി വിഭാഗത്തില്‍ 14 ഉം, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ആറും അധ്യാപകര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. പാഠ്യ- പാഠ്യേതര രംഗത്തെ പ്രവര്‍ത്തനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.ജി.സുനിത ടീച്ചര്‍ക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മികവിന് സംസ്ഥാന അധ്യാപിക അവാര്‍ഡ് ലഭിച്ചു.

Advertisement