കാറളത്ത് ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന ഒരു ഹോട്ടലും രണ്ടു കടകളും അടപ്പിച്ചു

418

ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി കാറളം പഞ്ചായത്തിലെ ഭക്ഷ്യവിതരണകേന്ദ്രങ്ങളിലും, കടകളിലും ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി.കാറളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ:ഫിജു.ടി.വൈയുടെ നേതൃതത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ.കെ.എം ഉമേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.സി, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ രഘു,ശരത്ത് എന്നിവരും പങ്കെടുത്തു.ഹെല്‍ത്ത് കാര്‍ഡില്ലാതെ പ്രവര്‍ത്തിച്ച് വന്നിരുന്ന ഹോട്ടല്‍, വൃത്തിഹീനമായ സാഹചര്യത്തില്‍ നടത്തിവന്നിരുന്ന കടകളും നോട്ടീസ് കൊടുത്ത് അടപ്പിച്ചു.ലൈസന്‍സ്,പുകവലി നിരോധിത ബോര്‍ഡ് ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.നിര്‍ദ്ദേശനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പരിശോധനകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

Advertisement