ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

184
Advertisement

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെയും മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു.വാണിജ്യ ശാസ്ത്രം നേരിടുന്ന സമകാലീന പ്രശ്‌നങ്ങളും നൂതനമായ പരിപാടികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാര്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫ. ഡോ. സോണി തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ ജോയ് പീണിക്കപറമ്പില്‍ സി എം ഐ, പ്രൊഫ. ഷൈന്‍ പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെമിനാറിന്റെ കോര്‍ഡിനേറ്റര്‍മാരായ പ്രൊഫ.കൃഷ്ണ. എ. എസ്, പ്രൊഫ.സന്ധ്യ. വി, പ്രൊഫ.ബേബി ജോണ്‍, പ്രൊഫ.കെ. ഒ. ഫ്രാന്‍സിസ്, പ്രൊഫ.കെ. കെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement