അയ്യന്‍കാളി 156 ജന്മദിനം കെ.പി.എം.എസ് സമുചിതം ആചരിച്ചു.

128

വെള്ളാങ്ങല്ലൂര്‍: കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയുടെ 156-ാം ജന്മദിനം ആഘോഷിച്ചു. വെള്ളാങ്ങല്ലൂര്‍ ടൗണില്‍ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എന്‍.സുരന്‍ ഉല്‍ഘാടനം ചെയ്തു. എന്‍.വി.ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിന്‍, യൂണിയന്‍ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, ബാബു തൈവളപ്പില്‍, പി വി.അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.നടവരമ്പില്‍ നടന്ന ആഘോഷ പരിപാടി ജില്ലാ കമ്മിറ്റി അംഗം എം സി .സുനന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. കെ.എസ്.ഡിവിന്‍ അദ്ധ്യക്ഷവഹിച്ച യോഗത്തില്‍ സുനില്‍ മാരാത്ത്, പി എ.ഷിബു, എന്നിവര്‍ സംസാരിച്ചു.

Advertisement