സീറോ റാബീസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

214
Advertisement

കംപാനിയന്‍ അനിമല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കേരള,ഫെഡറേഷന്‍ ഓഫ് സ്മാള്‍ അനിമല്‍സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ,ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട എന്നിവരുടെ സഹകരണത്തോടെ സീറോ റാബീസ് പ്രോഗ്രാം 2019 എന്ന പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍ എം.പി ടി.എന്‍.പ്രതാപന്‍ നിര്‍വഹിച്ചു. സി.എ.പി.എ.കെ പ്രസിഡന്റ് ഡോ. എന്‍.ആര്‍ ഹര്‍ഷകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം ഡയറക്ടര്‍ ജയ്‌സന്‍ പാറേക്കാടന്‍ സ്വാഗതം പറഞ്ഞു. സി.എ.പി.എ.കെ ജനറല്‍ സെക്രട്ടറി ഡോ കെ.ജെ.ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ അനിമല്‍ ഹസ്ബന്ററി ഓഫീസറായ ഡോ.എം.കെ പ്രദീപ് കുമാര്‍, ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ പ്രസിഡന്റ് അജിത്കുമാര്‍.വി.പി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗം തുടങ്ങുന്നതിനു മുന്‍പ് തൃശൂര്‍ പോലീസ് ഡോഗ് സ്‌ക്വാഡിലെ ഹണി, സ്വീറ്റി, റാണാ എന്നീ നായകളുടെ പ്രകടനവും നടന്നു. സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഹണി എന്ന പോലീസ് നായയെ ചടങ്ങില്‍ ആദരിച്ചു. ഡോഗ് സ്‌ക്വാഡ് ട്രൈനേഴ്‌സ് ആയ പി.ജി സുരേഷ്, റിജീഷ്.എം.എഫ്, അനീഷ്.പി.ആര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. ഇരിങ്ങാലക്കുട വെറ്റിനറി പോളി ക്ലിനിക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡോ. ഗോകുല്‍. വി നന്ദി പറഞ്ഞു

 

Advertisement