സി. ആര്‍. കേശവന്‍ വൈദ്യര്‍ അനുസ്മരണം നടന്നു

195

ഇരിങ്ങാലക്കുട :നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനും ശ്രീനാരായണദര്‍ശ പ്രചാരണത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സാമൂഹ്യപരിഷ്‌കര്‍ത്താവായ സി. ആര്‍. കേശവന്‍ വൈദ്യര്‍ അനുസ്മരണ സമ്മേളനം എസ്. എന്‍. ഹയര്‍ സെക്കന്ററി ഹാളില്‍ വെച്ച് നടന്നു. പരിപാടി ശ്രീമദ്. സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു . പ്രൊഫ. കെ. യു. അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനായ ഇ. കെ. മുരളീധരന്‍ സ്മാരക പ്രഭാഷണം നടത്തി. കേരളത്തെ പ്രഭുദ്ധതിയിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ യഥാര്‍ത്ഥ ശിഷ്യനാണ് സി. ആര്‍ . കേശവ വൈദ്യരെന്നു സ്മാരക പ്രഭാഷണം നടത്തിക്കൊണ്ടു അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹിത്യകാരനായ അശോകന്‍ ചരുവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. എന്‍ . എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി. കെ. രവി സ്വാഗതം ആശംസിച്ചു. എസ്. എന്‍ സ്‌കൂളുകളുടെ കറസ്‌പോണ്ടന്റ് മാനേജര്‍ പി. കെ. ഭരതന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു

 

Advertisement