പുലിക്കളിക്ക് വേഷമിടാന്‍ അവസരം

380
Advertisement

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
തിരുവോണപിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ നൂറില്‍പരം കലാകാരന്മാരെ
അണിനിരത്തി താളമേള വാദ്യഘോഷങ്ങളോടെ സംഘടിപ്പിക്കുന്ന പുലിക്കളി
ആഘോഷത്തില്‍ പുലിവേഷമിടാന്‍ അവസരമൊരുക്കുന്നതായി വെസ്റ്റ് ലയണ്‍സ്
ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സെപ്തംബര്‍ 12 ന്
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 ന് പുലിക്കളി ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത്
നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്,ഠാണാ വഴി വൈകീട്ട് 6.30 ന് അയ്യങ്കാവ്
മൈതാനത്ത് സമാപിക്കും.പുലികളിക്ക് പുലിവേഷമിടാന്‍ താല്‍പര്യമുളളവര്‍ ഈ
നമ്പറുകളില്‍ ബന്ധപ്പെടുക.പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍,9846134729,
സെക്രട്ടറി സുരേഷ് കോവിലകം,9400922477.

 

Advertisement