പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ പുതിയതും പഴയതുമായ വസ്ത്രങ്ങളുടെ വിപണനമേള സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാതുറയില്‍ പെട്ടവര്‍ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി. സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന വൈ. പ്രസിഡണ്ട് അഡ്വ.കെ.ആര്‍.വിജയ, എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍ എന്നിവര്‍ ആശംസകളുമായി വിപണന മേളയില്‍ എത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹന്‍, ട്രഷറര്‍ പി.സി. നിമിത, വൈ. പ്രസിഡണ്ട് ടി.വി.വിജീഷ് എന്നിവര്‍ നേതൃത്യം നല്‍കി.