അംഗനവാടി ടീച്ചര്‍മാരെ ആദരിച്ചു

194

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആന്‍ഡ് ലൈബ്രറിയുടെ 130 ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് വെള്ളാങ്കല്ലൂര്‍ ഫാസ്റ്റ് ട്രാക്കുമായി സഹകരിച്ച് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ അംഗനവാടി ടീച്ചര്‍മാരെ ആദരിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, ഇരിങ്ങാലക്കുട ശിശുവികസന പദ്ധതി ഓഫീസര്‍ ഷംസാദ് എം എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ശോഭനകുമാരി നന്ദി പറഞ്ഞു

 

Advertisement