സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടന്നു.

225

ചാലക്കുടി സെഹിയോന്‍ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടന്നു.തൂമ്പാകോട് ഇടവക വികാരി ഫാദര്‍ സണ്ണി ജോസഫ് മണ്ടകത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.സെഹിയോന്‍ കൂട്ടായ്മ പ്രസിഡണ്ട് ബൈജു പി. ഐ. അധ്യക്ഷത വഹിച്ചു.വിവിധ ആശുപത്രികളിലെ പ്രതിനിധികള്‍ സംസാരിച്ചു. പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആന്‍ജോ ജോസ് സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഫ്‌ലോറി, നഴ്‌സിങ് സൂപ്രണ്ട് സിസ്റ്റര്‍ സുമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Advertisement