സഹായഹസ്തവുമായി നക്ഷത്ര ഗാര്‍മെന്റ്‌സ്

253

ഇരിങ്ങാലക്കുട:കേരള ജനതയെ തീരാദുഃഖത്തിലാഴ്ത്തിയ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അശരണരായ കവളപ്പാറ ജനതയ്ക്ക് സഹായഹസ്തവുമായി ഇരിങ്ങാലക്കുട പാട്ടമാളി റോഡിലെ നക്ഷത്ര ഗാര്‍മെന്റ്‌സ്. ഓണത്തിന് കച്ചവടത്തിനായി ഒരുക്കിവെച്ച നല്ലൊരുഭാഗം വസ്ത്രങ്ങള്‍ നല്‍കിയാണ് സഹാനുഭൂതിയുടെ നിറദീപമായത്. കഴിഞ്ഞ വര്‍ഷത്തെ ഓണ കച്ചവടത്തില്‍ നഷ്ടം നികത്താന്‍ പോലും കഴിയാതെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ദുരിതമനുഭവിക്കുന്നവരെ കാണാതിരിക്കാന്‍ കഴിയില്ല എന്നാണ് കടയുടമ സോഫിയ പറയുന്നത്.

 

Advertisement