പ്രളയത്തെ അതിജീവിച്ച് ജൈവ നെല്‍കൃഷി പന്ത്രണ്ടാം വര്‍ഷത്തിലേക്ക്.

240
Advertisement

നടവരമ്പ്:നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൈവ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. പ്രളയത്തെ അതിജീവിച്ചുകൊണ്ട് ഈ വര്‍ഷവും വിദ്യാര്‍ത്ഥികളും അധ്യാപകരും പി. ടി. എ യും സംയുക്തമായി ഞാറുനടല്‍ നടത്തി. സ്‌കൂളിന് സ്വന്തമായുള്ള രണ്ടര ഏക്കര്‍ പാടത്താണ് ഇത്തവണയും കൃഷിയിറക്കിയത്. പരിപൂര്‍ണമായും ജൈവവളങ്ങളും ജൈവ കീടനാശിനിയും മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തു ന്നത്. വളമിടല്‍, കളപറിക്കല്‍, തുടങ്ങിയ ജോലികള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് നടത്തുന്നത്. വിളവെടുക്കുന്ന നെല്ല് ‘കുട്ടിഅരി ‘എന്ന പേരില്‍ വിപണനം നടത്താറുണ്ട്. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഞാറുനടല്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ക്ലബ് കണ്‍വീനര്‍ സി. ബി. ഷക്കീല നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി. ശങ്കരനാരായണന്‍, ബ്ലോക്ക് മെമ്പര്‍ വിജയ ലക്ഷ്മി വിനയചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ്, പി. ടി എ. പ്രസിഡന്റ് എം. കെ. മോഹനന്‍, പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍, എച്. എം ലാലി , വി .എച്. എസ് ഇ. പ്രിന്‍സിപ്പാള്‍ മനു. പി. മണി , എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ തോമസ്, അധ്യാപകരായ, ഷമി, അനിതകുമാരി, സീജ, ഡോ. മഹേഷ് ബാബു,, സുചിത്ര, രേഖ, ഷീബ,അനിത, സ്‌കൗട്ട്, ഗൈഡ്‌സ് , എന്‍.എസ്.എസ് ലീഡര്‍മാര്‍, വോളന്റിയേഴ്സ് എന്നിവര്‍ പങ്കെടുത്തു

 

Advertisement