ഹയര്‍ സെക്കന്ററി കെട്ടിടം ഉദ്ഘാടനം നടത്തി.

109
Advertisement

നടവരമ്പ് ഗവ. മോഡല്‍. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുന്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നര ക്കോടിരൂപ വിനിയോഗിച്ചു നിര്‍മിച്ച പുതിയ കെട്ടിടം ഇരിങ്ങാലക്കുട എം. എല്‍.എ പ്രൊഫ. കെ. യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന്‍ കെട്ടിടത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശങ്കരനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ്, പിടിഎ പ്രസിഡന്റ് എം കെ മോഹനന്‍, പ്രിന്‍സിപ്പാള്‍ എം നാസറുദ്ദീന്‍, എച്ച് എം ലാലി. ഒ എസ് ടി എ പ്രസിഡന്റ് അരവിന്ദന്‍ മാസ്റ്റര്‍, സി.ബി ഷക്കീല എന്നിവര്‍ പ്രസംഗിച്ചു