ഇ.കെ.എന്‍ അനുസ്മരണ പ്രഭാഷണം ആഗസ്റ്റ് 24ന്

181

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനും ശാസ്ത്ര പ്രചാരകനുമായിരുന്നു പ്രൊഫ:ഇ കെ നാരായണന്‍ അനുസ്മരണ പരിപാടികള്‍ ആഗസ്റ്റ് 24ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ് ഹാളില്‍ വച്ച് നടക്കും.അഡ്വ.പി.രാജീവ് അനുസ്മരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.സാക്ഷര കേരളത്തില്‍ നിന്ന് നവകേരളത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി കില ഫാക്കല്‍റ്റി മെമ്പര്‍ ടി ഗംഗാധരന്‍ പ്രഭാഷണം നടത്തും.പടിയൂര്‍ പഞ്ചായത്തില്‍ നടത്തിയ പ്രളയാനന്തര പഠന റിപ്പോര്‍ട്ട് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന് കൈമാറും.സെക്രട്ടറി ഇ വിജയകുമാര്‍, പ്രസിഡന്റ് പ്രൊഫ എം കെ ചന്ദ്രന്‍, പി എന്‍ ലക്ഷമണന്‍ എന്നിവര്‍ സംസാരിക്കും.1980 മുതല്‍ ഇ.കെ.എന്‍. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വരെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ചു.പരിഷത്തിന്റെ ദിശാനിര്‍ണയത്തിലും, പ്രായോഗിക പ്രവര്‍ത്തനങ്ങളിലും ഇ കെ എന്‍ വഹിച്ച പങ്ക് വലുതാണ്.എ ഐ പി എസ് എന്‍ എന്ന അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനവും ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയും കെട്ടിപ്പടുക്കുന്നതിനായി യൗവ്വനവും ആരോഗ്യവും ബലികൊടുത്ത് ഇന്ത്യ മുഴുവന്‍ രാപ്പകല്‍ ഓടിനടന്ന ശാസ്ത്രാന്വേഷിയായിരുന്നു ഇ കെ എന്‍.

 

Advertisement