എല്ലാ വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരം ആചരിച്ചു വരുന്നു. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ മുലയൂട്ടല്‍ അവബോധ ക്ലാസ് സംഘടിപ്പിച്ചു. മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടല്‍ പ്രാപ്തമാക്കുക (empower parents, enable breast feeding) എന്നതാണ് 2019 ലെ മുലയൂട്ടല്‍ വാരം ഉയര്‍ത്തുന്ന സന്ദേശം.
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ അടക്കമുള്ള ആവശ്യമായ എല്ലാ കരുത്തും നല്‍കാന്‍ മാതാപിതാക്കളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Advertisement