നിറുത്തലാക്കിയ സര്‍വ്വീസുകള്‍ പുന: സ്ഥാപിക്കുക: ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍

160
Advertisement

ഇരിങ്ങാലക്കുട : തിരുവന്തപുരം ഉള്‍പ്പെടെ നിരവധി സര്‍വ്വീസുകള്‍ ഇരിങ്ങാലക്കുട ഡിപ്പോയില്‍ നിന്ന് നിറുത്തലാക്കിയിട്ടുണ്ട്. ഈ സര്‍വ്വീസുകള്‍ ഉയര്‍ന്ന വരുമാനം ഉള്ളവയും ജനോപകാരപ്രദവുമായിരുന്നു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സമ്മേളനം എഐടിയുസി മണ്ഡലം സെക്രട്ടറി കെ.നന്ദന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സിക്ക് ഫുള്‍ എപ്ലസ് കിട്ടിയ അനഘ രവീന്ദ്രന്‍, സ്റ്റീവിന്‍പെരേര എന്നിവരെ അനുമോദിച്ചു. സമ്മേളനത്തില്‍ യു.വി.വാസുദേവന്‍, വി.പി.ബാബുരാജ്, കെ.കെ.ജയന്‍, സുജാതടീച്ചര്‍, ഹെഡ്വിന്‍ പെരേര എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഹെഡ്വിന്‍ പെരേര (സെക്രട്ടറി), സുജാത ടീച്ചര്‍ (പ്രസിഡന്റ്), പി.കെ.ദാസന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement