ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കണം : കേരള എന്‍.ജി.ഒ സംഘ്

148

ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി ഉടന്‍ തന്നെ കമ്മീഷനെ നിയമിക്കണമെന്നും ഇടക്കാല ആശ്വാസം പ്രഖ്യാപിക്കണമെന്നും കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി പീതാംബരന്‍ ആവശ്യപ്പെട്ടു.കേരള എന്‍.ജി.ഒ സംഘ് 41-ാം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ജില്ലാ അധ്യക്ഷന്‍ വി.വിശ്വ കുമാര്‍, ബി.എം.എസ് ജില്ലാ സെക്രട്ടറി എം.കെ ഉണ്ണികൃഷ്ണന്‍, ആര്‍.എസ്.എസ് വിഭാഗ് സഹസംഘ ചാലക് കെ.ജി അച്യുതന്‍, ബി.ജെ.പി. എസ് സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയക്കാവ്, ഫെറ്റോ ജില്ല പ്രസിഡന്റ് കെ.കെ ഗിരീഷ്‌കുമാര്‍, ജഗന്നാഥ്, സി. സുധീര്‍, കെ.ആര്‍ ശശിധരന്‍, എം.എസ് മോഹന പ്രസാദ്, ജി.സതീഷ് എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ വി എച്ച് പി സംസ്ഥാന ധര്‍മ്മ പ്രസാര്‍ പ്രമുഖ്പി.ജി.കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനം എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എം.ആര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.എ സുഗുണന്‍, കെ.കെ കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

Advertisement