ആയുര്‍വേദ ക്യാമ്പും,കര്‍ക്കിടക കഞ്ഞി വിതരണവും നടത്തി

204

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്, കൊറ്റനെല്ലൂര്‍ പ്രകൃതി ജീവനം ആയുര്‍വേദ ഹോസ്പിറ്റലുമായി സഹകരിച്ചു 28-7-19 ഞായറാഴ്ച രാവിലെ സെന്റ് . മേരീസ് സ്‌കൂള്‍ ഹാളില്‍ വച്ച് ആയുര്‍വേദ ക്യാമ്പും, കര്‍ക്കിടക കിറ്റ്, കര്‍ക്കിടക കഞ്ഞി വിതരണവും വികാരി റവ. ഫാ. ഡോ.ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്  ഡേവിസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച ക്യാമ്പില്‍ വിന്‍സണ്‍ കോമ്പാറക്കാരന്‍ സ്വാഗതവും കത്തീഡ്രല്‍ ട്രസ്റ്റി തോംസണ്‍ ചിരിയങ്കണ്ടത്, പ്രകൃതിജീവനം എം.ഡി.രഞ്ജിത്.കെ.ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വര്ഗീസ് ജോണ്‍ തെക്കിനിയത്, റാഫി കാട്ടൂക്കാരന്‍, ബേബി ജോയ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ക്യാമ്പില്‍ അഞ്ഞൂറില്‍പരം ആളുകള്‍ പങ്കെടുത്തു. സണ്ണി പോള്‍ നന്ദി പറഞ്ഞു.

Advertisement