എടത്തിരുത്തി സര്‍വ്വീസ് സഹകരണബാങ്ക് എല്‍ഡിഎഫ് നിലനിര്‍ത്തി

176

എടത്തിരുത്തി: എടത്തിരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലുംഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. നാല് പതിറ്റാണ്ടോളമായി തുടര്‍ച്ചയായി എല്‍ഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് (ഐ), ബി.ജെ.പി, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ തുടങ്ങിയവരെല്ലാം ചേര്‍ന്ന് ഒരു പാനലായാണ് മത്സരിച്ചത്. വിജയിച്ച 12 സ്ഥാനാര്‍ത്ഥികളെയും ആനയിച്ച് എടത്തിരുത്തി മുതല്‍ നാലാം വാര്‍ഡ് വരെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തിയ പ്രകടനത്തില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ചേര്‍ന്ന അനുമോദന പൊതുയോഗം സി.പി.ഐ (എം) ഏരിയ കമ്മറ്റി അംഗം അഡ്വ വി കെ ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ.വി.സതീഷ് അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം കമ്മിറ്റി അംഗം ടി എന്‍ തിലകന്‍, മഞ്ജുള അരുണന്‍, കെ ജി സുഖദേവ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement