പൂര്‍ണ്ണ സൗഖ്യത്തിന് ഏകാകൃത അനിവാര്യം-സുരേന്ദ്രനാഥ്ജി

265

മാനസിക ശാരീരിക ആരോഗ്യസംരക്ഷണത്തിന് ഏകാകൃത
അത്യന്താപേക്ഷിതമാണെന്ന് ശിവാനന്ദ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ഓഫ് യോഗ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും, ആത്മീയാചാര്യനുമായ സംപൂജ്യ സുരേന്ദ്രനാഥ്ജി അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് നടന്ന സൗജന്യ യോഗ,പൂര്‍ണ്ണയാമ ധ്യാനത്തില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ ചിറ്റിലപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ഷ യോഗ കേന്ദ്ര അധ്യാപകന്‍ ഷൈജു തെയ്യശ്ശേരി സ്വാഗതവും,പുഷ്പന്‍ കാട്ടൂര്‍ നന്ദിയും രേഖപ്പെടുത്തി.

Advertisement