ജനസമ്പര്‍ക്ക പരിപാടിയുമായി സി.പി.എം

260
Advertisement

സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തില്‍ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ ഇരിങ്ങാലക്കുടയിലും തുടരുന്നു. ഇരിങ്ങാലക്കുട ഏരിയായില്‍ പുല്ലൂര്‍, പുളിംഞ്ചോട് ഭാഗത്ത് സി.പി.എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍, ജനങ്ങള്‍ക്ക് സര്‍ക്കാരിനെ പറ്റിയുള്ള വിലയിരുത്തലുകള്‍, പൊതു നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം ഗൃഹസന്ദര്‍ശന പരിപാടിയില്‍ ചര്‍ച്ചാവിധേയമാകുന്നുണ്ട്. പാര്‍ട്ടിക്കെതിരായിട്ടുള്ള കള്ളപ്രചരണങ്ങള്‍ തുറന്നു കാണിക്കുന്നതിനും, തെറ്റിദ്ധരിക്കപ്പെട്ട വോട്ടര്‍മാരെ കാര്യങ്ങള്‍ ശരിയായി ധരിപ്പിക്കുന്നതിനും ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ നേതാക്കള്‍ ശ്രമിക്കുന്നു. സി.പി.എം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗവും, ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.ജി.ശങ്കരനാരായണന്‍, പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി, പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം സജന്‍ കാക്കനാട് തുടങ്ങിയവര്‍ ഗൃഹസന്ദര്‍ശന പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

Advertisement