Sunday, May 11, 2025
28.9 C
Irinjālakuda

വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദൈവാലയത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തിയോടെ നേര്‍ച്ച ഊട്ട് ജൂലൈ 28ന്

വല്ലക്കുന്ന് : സഹനങ്ങളില്‍ കുരിശിനെ പുണരുകയും, ക്രൂശിതനെ സ്‌നേഹിക്കുകയും, ഭാരതമണ്ണിന് അഭിമാനവും, അത്ഭുതപ്രവര്‍ത്തകയുമായ അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിശുദ്ധയുടെ നാമധേയത്തില്‍ ലോകത്തില്‍ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് പള്ളിയില്‍ വിശുദ്ധയുടെ മരണതിരുന്നാളും നേര്‍ച്ച ഊട്ടും 2019 ജൂലൈ 28 ഞായറാഴ്ച പൂര്‍വ്വാധികം ഭംഗിയായി ആചരിക്കുന്നു. നേര്‍ച്ച ഊട്ടിന്റെ ഭാഗമായുള്ള കൊടിയേറ്റം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദൈവാലയത്തിലെ വികാരി ഫാ. ജോസ് പന്തല്ലൂക്കാരന്‍ നിര്‍വ്വഹിച്ചു. നവനാള്‍ ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധകുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവഉണ്ടായിരിക്കും. നവനാള്‍ ദിനങ്ങളില്‍ നൊവേനയ്ക്ക് ശേഷം നേര്‍ച്ചക്കഞ്ഞി ഉണ്ടായിരിക്കുതാണ്. വൃദ്ധരായ മാതാപിതാക്കള്‍ക്കും രോഗികള്‍ക്കും, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും നേര്‍ച്ച ഊട്ടില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൂലൈ 28 ഞായര്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ കുഞ്ഞുങ്ങളെ അടിമ വെക്കലിനും ചോറൂണിനും അമ്മതൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുതിനും സൗകര്യം ഉണ്ടായിരിക്കുതുമാണ്. വിപുലമായ വിവിധ കമ്മിറ്റിക്കുകീഴില്‍ 250-ഓളം പേര്‍ കഴിഞ്ഞ രണ്ടു മാസക്കാലമായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ജൂലൈ 28 ഞായറാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 6.00 വരെയാണ് നേര്‍ച്ച ഊട്ട് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 6.15, 7.30, 10.00, വൈകീട്ട് 4.30, 6.00 മണി എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുതാണ്. രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ.സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, കല്ലേറ്റുംകര പാക്‌സിന്റെ ഡയറക്ടര്‍ ഫാ. ജോസ് ഇരുമ്പന്‍ സന്ദേശം നല്‍കുന്നതുമായിരിക്കും. രണ്ടാം ശനിയാഴ്ചകളില്‍ നേര്‍ച്ചക്കഞ്ഞി ഏറ്റു നടത്തുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഊട്ടുതിരുനാളിനോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നവനാളിന്റെ 9 ദിനങ്ങളില്‍ വിവിധങ്ങളായ 9 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏകദേശം 40,000ത്തോളം വിശ്വാസികള്‍ നേര്‍ച്ച ഊട്ടില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുതായി ഊട്ടുതിരുന്നാളിന്റെ സംഘാടകസമിതിക്ക് വേണ്ടി വല്ലക്കുന്ന് സെന്റ്. അല്‍ഫോന്‍സാ ദൈവാലയത്തിലെ വികാരി. ഫാ. അരുണ്‍ തെക്കിനേത്ത്, ജനറല്‍ കണ്‍വീനര്‍മാരായ ലോറന്‍സ് തണ്ട്യേക്കല്‍, ജിക്‌സോ കോരേത്ത്, കൈക്കാരന്‍മാരായ ടി.കെ. ലോനപ്പന്‍ തൊടുപറമ്പില്‍, ടി.ഒ. വര്‍ഗ്ഗീസ് തൊടുപറമ്പില്‍, എം.വി. റോയ് മരത്തംപ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോസ് കോക്കാട്ട്്, കോളിന്‍സ് കോക്കാട്ട്, മേജോ ജോസ്, ജിന്റോ നെരേപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Hot this week

രാസലഹരി പിടികൂടിയ കേസിൽ സൽമാൻ റിമാന്റിലേക്ക്

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും...

ഒടിയൻ പ്രദീപ് റിമാന്റിൽ

സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ ഒടിയൻ പ്രദീപ് റിമാന്റിൽ പുതുക്കാട് :...

ഇരട്ട തായമ്പക തത്സമയം

ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിൽ ഇപ്പോൾ ഇരട്ട തായമ്പക തത്സമയംhttps://www.facebook.com/share/v/18oUQpox9T/ പോരൂർ ഉണ്ണികൃഷ്ണൻ &കല്പാത്തി...

അധ്യാപകർ കുട്ടികളുടെ ജീവിതവും ചിട്ടപ്പെടുത്തണം:വി.എം. സുധീരൻ.

ഇരിങ്ങാലക്കുട : ജനങ്ങളുടെ സാമൂഹിക നിലവാരത്തെ രൂപപ്പെടുത്തുന്നത് അധ്യാപക സമൂഹമാണെന്നും ചന്ദിക...

ടൈറ്റസ് ചേട്ടനില്ലാതെ എന്ത് ഉത്സവം- video

video link https://www.facebook.com/irinjalakudanews/videos/1240347424150678

Topics

രാസലഹരി പിടികൂടിയ കേസിൽ സൽമാൻ റിമാന്റിലേക്ക്

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും...

ഒടിയൻ പ്രദീപ് റിമാന്റിൽ

സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ ഒടിയൻ പ്രദീപ് റിമാന്റിൽ പുതുക്കാട് :...

ഇരട്ട തായമ്പക തത്സമയം

ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിൽ ഇപ്പോൾ ഇരട്ട തായമ്പക തത്സമയംhttps://www.facebook.com/share/v/18oUQpox9T/ പോരൂർ ഉണ്ണികൃഷ്ണൻ &കല്പാത്തി...

അധ്യാപകർ കുട്ടികളുടെ ജീവിതവും ചിട്ടപ്പെടുത്തണം:വി.എം. സുധീരൻ.

ഇരിങ്ങാലക്കുട : ജനങ്ങളുടെ സാമൂഹിക നിലവാരത്തെ രൂപപ്പെടുത്തുന്നത് അധ്യാപക സമൂഹമാണെന്നും ചന്ദിക...

ടൈറ്റസ് ചേട്ടനില്ലാതെ എന്ത് ഉത്സവം- video

video link https://www.facebook.com/irinjalakudanews/videos/1240347424150678

2025 ലെ മാണിക്യശ്രീ പുരസ്‌കാരം ആചാര്യൻ ശ്രീ. കലാനിലയം രാഘവനാശാന്

2025 ലെ മാണിക്യശ്രീ പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത‌ കഥകളി ആചാര്യൻ ശ്രീ....

ഉത്സവ പ്രേമികളുടെ ദാഹമകറ്റാന്‍ ആർദ്രം പാലിയേറ്റീവ് കെയർ

കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി, ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ...
spot_img

Related Articles

Popular Categories

spot_imgspot_img