‘ഇന്‍സൈറ്റ് 2K19 സൈക്കോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് ആഗസ്റ്റ് 1,2,3 തിയ്യതികളില്‍ സെന്റ് ജോസഫ്‌സില്‍

715
Advertisement

ഇരിങ്ങാലക്കുട : മന: ശാസ്ത്രവിഭാഗം സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയും സെറ്റപ്‌സ് 4 സില്‍ക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അന്തര്‍ദേശീയ സെമിനാര്‍ ‘ഇന്‍സൈറ്റ് 2K19 സൈക്കോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് ‘എന്ന വിഷയത്തെ ആസ്പദമാക്കി 2019 ആഗസ്റ്റ്് 1,2,3, തിയ്യതികളില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് റിസര്‍ച്ച് ബ്ലോക്ക് ഹാളില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത സെമിനാറില്‍ കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി മന:ശാസ്ത്ര വിഭാഗം തലവനായിരുന്ന ഡോ.പ്രൊഫ.വേദഗിരി ഗണേശന്‍ Behavior Technology for Behavior Problem എന്ന വിഷയത്തെ ആസ്പദമാക്കിയും, സേലം പെരിയാര്‍ യൂണിവേഴ്‌സിറ്റി മന:ശാസ്ത്രവിഭാഗം തലവന്‍ഡോ.പ്രൊഫ.കതിരവന്‍ Application of Gestalt Therapy എന്ന വിഷയത്തെ ആസ്പദമാക്കിയും സഹൃദയകോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ മന: ശാസ്ത്രവിഭാഗം തലവന്‍ ഡോ.പ്രൊഫ. വര്‍ഗ്ഗീസ് പോള്‍.കെ. Couseling & Pschotherapy : Challenges and possibilities in new millennium എന്ന വിഷയത്തെ ആസ്പദമാക്കിയും, ബോംബെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ടില്‍ പ്രൊജക്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ ആയിരുന്ന ഡോ.പുരന്തരന്‍ Existential Therapies എന്ന വിഷയത്തെ ആസ്പദമാക്കിയും Spiritulity & Mental Health എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.കാജല്‍മുര്‍ഗയും കൊല്‍ക്കത്ത അമിറ്റി യൂണിവേഴ്‌സിറ്റി മന: ശാസ്ത്രവിഭാഗം പ്രൊഫ.ഡോ.റീത്ത കര്‍മാകര്‍ Stress Managment Among Generation Role of Parenting Style എന്ന വിഷയത്തെ ആസ്പദമാക്കിയും ഖത്തറില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.ധന്യദീപക് Intervention for children with ADHD എന്ന വിഷയത്തെ ആസ്പദമാക്കിയും ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. കൂടാതെ മന: ശാസ്ത്രവിഷയങ്ങളെ ആസ്പദമാക്കി Paper Presentation ഉണ്ടായിരിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

Advertisement