റഫീഖ് യൂസഫിന്റെ സംഗീത സായാഹ്നം28ന് ഇരിങ്ങാലക്കുടയില്‍

178
Advertisement

ഇരിങ്ങാലക്കുട- പ്രശസ്ത ഗസല്‍ ഗായകനും സംഗീത സംവിധായകനുമായ കൊച്ചി സ്വദേശി റഫീഖ് യൂസഫ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ജൂലൈ 28ന് ഞാറാഴ്ച ഇരിങ്ങാലക്കുടയില്‍ അരങ്ങേറും. പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്‌സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടി മുരുകന്‍ ടെക്‌സ്റ്റൈല്‍സിനു പിന്നിലുള്ള ശാന്തം ഹാളില്‍ വൈകിട്ട് 6 മണിക്കാണ് ആരംഭിക്കുക. കാപ്പിരിത്തുരുത്ത് എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ിട്ടുള്ള റഫീഖ് യൂസഫ് അഖില കേരള മുഹമ്മദ് റാഫി ഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വിധികര്‍ത്താവായിരുന്നു. പ്രശസ്ത പിണി ഗായകന്‍ മന്നാഡേയോടൊപ്പം ബാംഗ്‌ളൂരില്‍ വേദി പങ്കിട്ടിട്ടുള്ള ഈ ഗായകന്‍ ദല്‍ഹി ഉള്‍പ്പടെ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും യുഎഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ജര്‍മ്മനിയിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പണ്ഡിറ്റ് രമേശ് നാരായണന്‍ , ഹൈദരബാദിലെ ഉസ്താദ് ഹുസൈന്‍ ഖാന്‍ എന്നിവരില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്.

Advertisement