ഇരിങ്ങാലക്കുട: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് 1 വര്‍ഷം തടവിനും 25,000/- രൂപ പിഴ അടയ്ക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു.
വിവാഹശേഷം സ്ര്തീധനമായി കിട്ടിയ സ്വര്‍ണ്ണാഭരണങ്ങളും പണവും സ്വന്തം ആവശ്യങ്ങള്‍ക്കായി എടുത്തും, ചെക്കുകള്‍ ദുരുപയോഗം ചെയ്തും സ്ഥലം പണയപ്പെടുത്തി വിശ്വാസവഞ്ചന ചെയ്തും ഭാര്യയെ കഠിനമായി ദേഹോപദ്രവമേല്‍പ്പിക്കുകയും മാനസികവും ശാരീരികവുമായ പീഡനങ്ങളേല്‍പ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കല്ലൂര്‍ വില്ലേജ് അരുണ്‍ നിശ്ചലിനെ കോടതി ശിക്ഷിച്ചത്. കേസില്‍ കുറ്റക്കാരിയല്ലെന്നു കണ്ട് ഭര്‍തൃമാതാവിനെ വെറുതെ വിട്ടു.
പുതുക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.ഒ. പോള്‍സണ്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, അല്‍ജോ പി ആന്റണി, വി.എസ് ദിനല്‍ എന്നിവര്‍ ഹാജരായി.
ഭര്‍തൃപീഡനം – പ്രതിക്ക് തടവും പിഴയും
Advertisement