താലൂക്ക് ആശുപത്രിയില്‍ കഞ്ഞി വിതരണം ചെയ്തു

208
Advertisement

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരു ദേവകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചതയദിനത്തില്‍ നടത്തിവരാറുള്ള ഉച്ചഭക്ഷണ വിതരണവും, കഞ്ഞിവിതരണവും ഇരിങ്ങാലക്കുട വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരപാടിയില്‍ വിജയന്‍ എളയേടത്ത്, മോഹനന്‍ മടത്തിക്കര, കെ.സി.മോഹന്‍ലാല്‍, സുഗതന്‍ കല്ലിങ്ങപ്പുറം, വിശ്വനാഥന്‍ പടിഞ്ഞാറുട്ട്, രക്ഷാധികാരി ബാലന്‍ പെരിങ്ങത്തറ, ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത പാറേമക്കാട്ടില്‍ സുരേഷിന്റെ മക്കള്‍, രാഹുല്‍, ഋഷികേഷ്, ഗായത്രി, ആതിര എന്നിവരും. കഞ്ഞിവിതരണം സ്‌പോണ്‍സര്‍ ചെയ്ത (മടത്തിക്കര കുമാരന്‍ ജാനകി എന്നിവരുടെ സ്മരണാര്‍ത്ഥം) അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.