ശുചിത്വപക്ഷാചരണം ആചരിച്ചു

148

എടത്തിരിഞ്ഞി : കൊടുങ്ങല്ലൂര്‍ ജന്‍ ശിക്ഷണ്‍ സംസ്ഥാന്‍ -ന്റെ ആഭിമുഖ്യത്തില്‍ അതുല്യ ബ്യൂട്ടിപാര്‍ലറില്‍ വച്ച് പ്രകൃതി നേരിടുന്ന കൊടിയ വിപത്തിനെതിരെ പ്ലാസ്റ്റിക് മാലിന്യം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജന്‍ ശിക്ഷണ്‍ സംസ്ഥാന്‍ ഡയറക്ടര്‍ സുധ സോളമന്റെ അദ്ധ്യക്ഷതയില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രോഗ്രാം കോഡിനേറ്റര്‍ അഭിലാഷ് സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ കെ.പി കണ്ണന്‍,ബ്യൂട്ടീഷന്‍ സതി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.സുരഭി നന്ദിയും പറഞ്ഞു.

Advertisement