കോളേജ് വിദ്യാര്‍ത്ഥിക്കെതിരെ ആക്രമണം : വധശ്രമത്തിന് കേസെടുത്തു

423
Advertisement

ആളൂര്‍ : ആളൂര്‍ കൃഷ്ണന്റെ മകന്‍ സജ്ഞയ്(20) നെയാണ് വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയി മാരകായുധങ്ങളുമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ ആളൂര്‍ റൗഡി ലിസ്റ്റിലുള്ള ആറോളം പ്രതികള്‍ പോലീസ് നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് ശേഷം വഴിയില്‍ തള്ളിയിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കണ്ണിനും, താടിയെല്ലിനും, കൈകള്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. ആളൂര്‍ പോലീസ് പ്രതികള്‍ക്കുള്ള ഊര്‍ജ്ജിത അന്വേഷണത്തിലാണ്.

Advertisement