ഏകദിന പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു

151

ചാലക്കുടി : സെന്റ് ജെയിംസ് ആശുപത്രിയുടെയും വാഴച്ചാല്‍ വനം ഡിവിഷന്റെയും നേതൃത്വത്തില്‍ വാഴച്ചാല്‍ വനം ഡിവിഷന് കീഴിലുള്ള ജീവനക്കാര്‍ക്കും അതിരപ്പള്ളി വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കും ഏകദിന പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു എം.എല്‍.എ ബി ഡി ദേവസി ഉദ്ഘാടനം ചെയ്തു സെന്റ് ജെയിംസ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ലിജോ കോങ്കോത്ത് അധ്യക്ഷതവഹിച്ചു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് എസ് വി മുഖ്യാതിഥിയായിരുന്നു വാഴച്ചാല്‍ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയില്‍ അടിയന്തര സാഹചര്യങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള ക്ലാസുകള്‍ നടത്തി. ഡോ.മനോജ് ടി കെ, ഡോ.രാഹുല്‍ ബി , ഡോ.വിനോദ്, ഡോ.രാഹുല്‍ ജെ, ഡോ.സാറള്‍ ഡോ.പ്രകാശ് വി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ അരുണ്‍ നന്ദി അര്‍പ്പിച്ചു പരിപാടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ വിഭാഗം നേതൃത്വം നല്‍കി .

Advertisement