കൊലപാതക ശ്രമ കേസിലെ പ്രതി പിടിയില്‍

393
Advertisement

ഇരിങ്ങാലക്കുട: കോണത്തുകുന്ന് സ്വദേശി നിഖിലിനേയും സുഹൃത്തിനേയും സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതി പുത്തന്‍ചിറ പുളിയക്കുന്ന് സ്വദേശി പുറകുളത്ത് സല്‍മാനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. നിരവധി കേസിലെ പ്രതിയാണ് ഇദ്ദേഹം. കൃത്യം നടത്തിയതിന് ശേഷം വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സ നടത്താതെ അവശനിലയിലായിരുന്നു. ചികിത്സക്കായി നോയിഡയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്‌പെക്ടര്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സല്‍മാനെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ സുബിന്ത, കെ.എസ്, എസ്സിപിഒ ജസ്റ്റിന്‍, മനോജ് എ.കെ., ജീവന്‍ ഇ.എസ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് .

 

Advertisement