സൗജന്യ രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

157
Advertisement

ഇരിങ്ങാലക്കുട : നഗരസഭയുടേയും ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ്‌ക്ലബ്ബിന്റേയും ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയുടേയും
സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഹാളില്‍വെച്ച് സംഘടിപ്പിച്ച സൗജന്യ രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പും സൗജന്യആയുര്‍വ്വേദ മരുന്ന് വിതരണവും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍പി.എ.അബ്ദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജന്‍ ചക്കാലക്കല്‍,ആയുര്‍വ്വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.ബിജു ബാലകൃഷ്ണന്‍,കൗണ്‍സിലര്‍മാരായ ശ്രീജിത്ത്‌കെ.കെ,കെ.ഗിരിജ,സുജ സഞ്ജീവ്കുമാര്‍,വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സുരേഷ് കോവിലകം,ട്രഷറര്‍ നളിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.ചീഫ്‌മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതി ജോസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു.

Advertisement