കയ്പമംഗലത്ത് മുസ്ലിം ലീഗ് കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ! കയ്പമംഗലം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഇരുട്ടടിക്കെതിരെ മുസ്ലിം ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധാഗ്‌നി തെളിയിച്ച് കയ്പമംഗലം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി താജുദ്ദീന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്‌സല്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പുത്തംകുളം സെയ്തു ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ മുസ്ലിം യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.കെ സക്കരിയ,മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.കെ ഉബൈദു,ദളിത് ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ പുരുഷോത്തമന്‍,പി.എം സൈനുദ്ദീന്‍,പി.എ സാജുദ്ദീന്‍,അഫ്‌സല്‍ യൂസഫ്,പി.എ ഇബ്രാഹിം ഹാജി,എ.എം അബ്ദുല്ലക്കുട്ടി,പി.കെ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.കെ ഹംസ സ്വാഗതവും ബഷീര്‍ പുന്നിലത്ത് നന്ദിയും പറഞ്ഞു.കാളമുറി സെന്ററില്‍ നിന്നാരംഭിച്ച തീപന്തം കൊളുത്തിയ പ്രകടനത്തിന് പി.എം അക്ബറലി,പി.എ ഇസ്ഹാഖ്,ടി.എം മന്‍സൂര്‍, ഹൈദര്‍ അന്താറത്തറ, സോണ്ട സലീം,പി.എ മുഹമ്മദ്, ടി.കെ അലി,കെ.എ നസ്‌റുദ്ദീന്‍,ടി.കെ സലീം എന്നിവര്‍ നേതൃത്വം കൊടുത്തു.

217

കയ്പമംഗലം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഇരുട്ടടിക്കെതിരെ മുസ്ലിം ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധാഗ്‌നി തെളിയിച്ച് കയ്പമംഗലം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി താജുദ്ദീന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്‌സല്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പുത്തംകുളം സെയ്തു ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ മുസ്ലിം യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.കെ സക്കരിയ,മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.കെ ഉബൈദു,ദളിത് ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ പുരുഷോത്തമന്‍,പി.എം സൈനുദ്ദീന്‍,പി.എ സാജുദ്ദീന്‍,അഫ്‌സല്‍ യൂസഫ്,പി.എ ഇബ്രാഹിം ഹാജി,എ.എം അബ്ദുല്ലക്കുട്ടി,പി.കെ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.കെ ഹംസ സ്വാഗതവും ബഷീര്‍ പുന്നിലത്ത് നന്ദിയും പറഞ്ഞു.കാളമുറി സെന്ററില്‍ നിന്നാരംഭിച്ച തീപന്തം കൊളുത്തിയ പ്രകടനത്തിന് പി.എം അക്ബറലി,പി.എ ഇസ്ഹാഖ്,ടി.എം മന്‍സൂര്‍, ഹൈദര്‍ അന്താറത്തറ, സോണ്ട സലീം,പി.എ മുഹമ്മദ്, ടി.കെ അലി,കെ.എ നസ്‌റുദ്ദീന്‍,ടി.കെ സലീം എന്നിവര്‍ നേതൃത്വം കൊടുത്തു.

Advertisement