കര്‍ഷക സഭയുടെ ബ്ലോക്ക് തല ക്രോഡീകരണം നടന്നു

129
Advertisement

ഇരിങ്ങാലക്കുട:  കൃഷി വകുപ്പിന്റെയും –കൃഷി ഭവനുകളുടെയും സേവനങ്ങള്‍ താഴെ തട്ടില്‍ വരെ എത്തിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച കര്‍ഷക സഭകളുടെ ആശയങ്ങുളുടെയും നിര്‍ദേശങ്ങളുടേയും ഇരിഞ്ഞാലക്കുട ബ്ലോക്ക് തല ക്രോഡീകരണത്തിന്റെ ഉദ്ഘാടനം പ്രൊഫ കെ യു അരുണന്‍ എം എല്‍ ഏ നിര്‍വഹിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ക്രോഡീകരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍ വിവിധ പഞ്ചായത്ത് പ്രെസിഡന്റുമാര്‍ ജനപ്രതിനിധികള്‍ കൃഷി ഓഫീസര്‍മാര്‍ കര്‍ഷക പ്രീതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ സ്വാഗതവും കാറളം കൃഷി ഓഫീസര്‍ കുരിയാക്കോസ് നന്ദിയും പറഞ്ഞു.