ഭിന്നശേഷികാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു

119
Advertisement

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2019- 2020 സാമ്പത്തിക വര്‍ഷത്തിലെ ഭിന്നശേഷികാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. പൂമംഗലം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട വിനോദ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് ഉപകരണ വിതരണം നടത്തി. വികസന സ്റ്റാന്‍ഡിങ്ങ് കമ്മിനി ചെയര്‍പേഴ്‌സണ്‍ കവിത സുരേഷ് സന്നിഹിതയായിരുന്നു. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ബീന കെ.ജെ സ്വാഗതവും ജോയസ് നന്ദി പറഞ്ഞു.