കൗണ്‍സിലര്‍ ശ്രീജ സുരേഷിന് ആദരം

296

ഇരിങ്ങാലക്കുട : നഗരസഭ കൗണ്‍സിലര്‍ ശ്രീജ സുരേഷിന് ആദരം.കിഴക്കെ നടറസിഡന്‍സ് അസോസിയേഷനാണ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷിനെ പൊന്നാടയണിയിച്ച് ആദരിച്ചത്. വര്‍ഷങ്ങളായി ജനങ്ങള്‍ നടക്കുവാന്‍ പോലുംബുദ്ധിമുട്ടിയിരുന്ന പാട്ടമാളി റോഡ് വീതികൂട്ടി പുതിയതായി ടാറിംഗ് നടത്തി കാല്‍നടക്കാര്‍ക്കും,വാഹനങ്ങള്‍ക്കും യഥേഷ്ടം സഞ്ചരിക്കുവാന്‍ യോഗ്യമാക്കിയതില്‍ കൗണ്‍സിലര്‍ ശ്രീജ സുരേഷ് വഹിച്ച നിസ്തുലമായ പ്രവര്‍ത്തനത്തിനാണ് കിഴക്കെ നട റസിഡന്‍സ് അസോസിയേഷന്‍ ആദരംസംഘടിപ്പിച്ചത്.ആദരണ സമ്മേളനത്തില്‍ കിഴക്കെ നട റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി മുരളി മലയാറ്റില്‍,അംഗങ്ങളായ സുജാത രാമനാഥന്‍,സി.നന്ദകുമാര്‍, ഇ.ശിവരാമമേനാന്‍,സി.കൃഷ്ണകുമാര്‍, കെ.കെ മേനോന്‍, പി.സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement