നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സര്‍ഗസംഗമം സംഘടിപ്പിച്ചു

149
Advertisement

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സര്‍ഗസംഗമം സംഘടിപ്പിച്ചു. സഭാ ചെയര്‍മാന്‍ ഡോ.ഇ.പി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നന്ദകിഷോര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ പരിപാടിയായി കോഴിക്കോട് നവചേതനയുടെ ‘നയാ പൈസ ‘ എന്ന നാടകം അരങ്ങേറി. വൈക്കം മുഹമ്മദ് ബഷീറിന്റെ നാലു കഥകളില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത നാടകം വേറിട്ട ഒരു അനുഭവമായി മാറി. ചടങ്ങില്‍ വച്ച് മികച്ച നടിക്കുള്ള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് നേടിയ ഉഷ ചന്ദ്രബാബുവിനെയും വസ്ത്രാലങ്കാരത്തിന് അവാര്‍ഡ് ലഭിച്ച ബിജൂ ഇന്റിമേറ്റിനെയും പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ. ഉപഹാരം നല്‍കി ആദരിച്ചു. അശോകന്‍ ചെരുവില്‍, സാവിത്രി ലക്ഷമണന്‍,പ്രൊഫ.എം കെ.ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. നേരത്തെ സഭാ ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍ സ്വാഗതവും സെക്രട്ടറി പി.രവിശങ്കര്‍ നന്ദിയും പറഞ്ഞു.